Thursday 8 December 2016

ഹരിത കേരളം പദ്ധതി

ഡിസംബർ 8 നു സ്കൂളിൽ ഹരിത കേരളം പദ്ധതിക്കു തുടക്കം കുറിച്ചു സ്കൂൾ അസംബ്ലിയിൽ പ്രധമാധ്യാപിക പദ്ധതിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് കുട്ടികൾക്ക് നിർദേശം നൽകി . സ്കൂൾ ലീഡർ പദ്ധതിയുടെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അസംബ്ലിയിൽ കഥകളിയെക്കുറിച്ച് കുട്ടികൾ നടത്തിയ സെമിനാറിന്റെ പതിപ്പ് പ്രകാശനം ചെയ്തു . ഹരിത കേരളം  പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂളും പരിസരവും  വൃത്തിയാക്കി. പ്രവർത്തനങ്ങൾ 12 മണി വരെ നീണ്ടുനിന്നു.

No comments:

Post a Comment